നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വൃദ്ധ ദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ദമ്ബതികളാണ് ഹോട്ടലില്‍ മുറിയെടുത്ത ശേഷം തൂങ്ങി മരിച്ചത്. മലയൻകീവ് സ്വദേശികളായ സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്.
ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസം മുൻപ് ഈ ഹോട്ടലില്‍ വച്ച് നടന്നിരുന്നു. ഇതിന്റെ ബില്‍ തുക കൊടുത്തുതീര്ക്കാനുണ്ടായിരുന്നുവെന്ന് പറയ പെടുന്നു. ഇക്കാര്യം ഹോട്ടല്‍ അധികൃതരുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാൻ എന്ന പേരില്‍ എത്തിയാണു മുറിയെടുത്തതെന്നാണ് വിവരം.
ദമ്ബതികളെ മകള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതു കൊണ്ട് ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, വിവാഹം നടത്തിയതിന്റെ ബില്‍ തുക അടച്ചു തീര്ത്തിരുന്നതായാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.