മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55 കാരിയെ നാലംഗസംഘം തല്ലിക്കൊന്നു. ഉത്തര്‍പ്രദേസിലെ മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആകാഷ്, ബിനേന്ദ്ര, ഗോപി, രാജേഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അയല്‍വാസികളാണ് യുവതികളെ ഉപദ്രവിച്ചതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍പറയുന്നു. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയ നാലംഗസംഘം 55 കാരിയായ സേവതി ദേവിയെ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആയിച്ചിട്ടുണ്ട്. അതേസമയം പ്രതികളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതായും, പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ഓണക്കൂട്ട് 2025: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം നാളെ
ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഓണക്കൂട്ട്