വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുണ്ടേൽ ഒലിവുമലയിൽ പൂർത്തിയാക്കിയ സ്നേഹ നഗർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.ആർ ഹേമലത അധ്യക്ഷയായി.
വൈത്തിരി പഞ്ചായത്തിന്റെയും കേന്ദ്ര സർക്കാരന്റെയും സംയുക്താഭിമുഖ്യത്തിൽ പത്ത് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ ചിലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. വാർഡ് കൺവീനർ എസ്. രവി, എ.ഡി.എസ് പ്രസിഡന്റ് നിഷ ചന്ദ്രൻ, വാർഡ് മെമ്പർമാർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്