കരച്ചിൽ കേട്ടെത്തിയ കർഷകദമ്പതികൾ കണ്ടത് ജീവനോടെ കുഴിച്ചിട്ട കുഞ്ഞിന്റെ കൈ; നവജാത ശിശുവിന് പുതുജീവൻ..

ഉത്തർപ്രദേശിലെ കാണ്‍പുരിൽ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കര്‍ഷക ദമ്പതികള്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി വൈകി ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പുലന്ദര്‍ ഗ്രാമത്തിലാണ് ജനിച്ച് അധികം ദിവസം അകാത്ത ആണ്‍കുഞ്ഞിനെ കുഴിച്ചമൂടിയ നിലയില്‍ കണ്ടെത്തിയത്.

ഗ്രാമത്തിലൂടെ നടന്നുപോകുന്നതിനിടെ കര്‍ഷക ദമ്പതികളായ രാജേഷും നീലവും കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേൾക്കുകയായിരുന്നു. തുടർന്ന് ഇരുവരും സമീപത്ത് തിരഞ്ഞു.

ശബ്ദം കേട്ട സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞിന്‍റെ കൈ പുറത്തേക്ക് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ തന്നെ ഇരുവരും മണ്ണ് നീക്കം ചെയ്തു. കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടിട്ട് അധികം സമയമായിട്ടുണ്ടായിരുന്നില്ലെന്നും കുഞ്ഞില്‍ ജീവന്‍റെ തുടിപ്പുണ്ടെന്നും മനസിലാക്കിയ ഇവർ ആംബുലന്‍സിൽ കുഞ്ഞിനെ ആശുപത്രിയില്‍ പരിശോധനക്കായി എത്തിച്ചു. സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി ഡോക്ടര്‍മാര്‍ പരിശോധിച്ചുവരുകയാണ്.

സംഭവം അറിഞ്ഞയുടനെ പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്‍റെ മാതാപിതാക്കളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ ജീവനോടെ കുഴിച്ചുമൂടിയതിനാല്‍ കുഞ്ഞിന് ശ്വാസ തടസം നേരിടുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചാലെ ബാക്കി വിശദാംശങ്ങള്‍ ലഭ്യമാക്കുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

കുഞ്ഞിനെ കണ്ടെത്താന്‍ അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നില്ലെന്നും ഇരുവരുടെയും സമയോചിതമായ ഇടപെടലാണ് നിര്‍ണായകമായതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.