മരക്കടവ്: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ ഹരിനന്ദനനും സംഘവും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും സംയുക്തമായി മരക്ക ടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിന്റെ രഹസ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. നമ്പ്യാർകുന്ന് പുളിക്കൽ വീട്ടിൽ നാഫൽ (26) ആണ് പിടിയിലായത്.സുൽത്താൻ ബത്തേരി, നമ്പ്യാർകുന്ന് എന്നിവി ടങ്ങളിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാൾ. കഞ്ചാവ് കടത്താനുപയോഗിച്ച കെ.എൽ 73 എ 896 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്