ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ച 2 കെവിഎ 5 യു പി എസുകള്‍, 600 വി എ 44 യുപിഎസ്ുകള്‍ എന്നിവയുടെ ഒരു വര്‍ഷത്തേക്കുള്ള അറ്റകുറ്റപണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 9 ന് വൈകിട്ട് 3 നകം ജില്ലാ കോടതി ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04936 202277.

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും