മേപ്പാടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പദ്ധതി ഓഫീസില്‍ നിലവില്‍ ഒഴിവുള്ളതും, എസ്.ടി വിഭാഗക്കാര്‍ക്ക് സംവംരണം ചെയ്തിട്ടുള്ളതുമായ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 20 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ബി.കോം ഡിഗ്രിയും, ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എ കോഴ്സും പാസ്സായ യോഗ്യരായ എസ്.ടി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. എസ്.ടി വാഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 04936 282 422.

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും