സംസ്ഥാനത്ത് 130 തസ്തികകളിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം ഉടൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് 130ളം തസ്‌തികകളിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി ഉടൻ പുറത്തിറക്കും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം കൂടി ഉൾപ്പെടുത്തിയാണ്‌ വിജ്ഞാപനം ഇറക്കുക. നേരത്തേ വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഇറക്കാതിരുന്ന അൻപതോളം പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ടാവും.

അതേസമയം സാമ്പത്തിക സംവരണത്തിന് മുൻകാല പ്രാബല്യം നൽകാൻ നിയമപ്രശ്നം ഉണ്ടെന്ന നിലപാടിലാണ് പിഎസ്സി. ഇനിയുള്ള വിജ്ഞാപനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ നിയമതടസ്സമില്ലാതെ പോകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞ 23നു കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വന്ന സാഹചര്യത്തിൽ അന്നു മുതൽ തയാറാക്കുന്ന ചുരുക്കപ്പട്ടികയ്ക്കും റാങ്ക്‌പട്ടികയ്ക്കും സാമ്പത്തിക സംവരണം ബാധകമാണെന്ന വാദവും ഉയരുന്നുണ്ട്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.