ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.

വെണ്ണിയോട് പഞ്ചായത്തിന് സമീപം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35 ) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊളവയല്‍ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അനീഷ് ഭാര്യയെ എന്തോ ആയുധം ഉപയോഗിച്ച് അടിച്ചോ വെട്ടിയോ കൊന്നതാണെന്നാണ് നിഗമനം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് നാട്ടുകാരെയും, പോലീസിനെയും വിവരമറിയിച്ചതെന്നും പറയുന്നുണ്ട്. സംഭവ സമയം അനീഷിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

2022 നവംബര്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്ന് രാവിലെ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

ഐ.ടി.ഐ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

നെന്മേനി ഗവ വനിതാ ഐ.ടി.ഐ, വെള്ളമുണ്ട ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ഫീസ് അടയ്ക്കാനും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കാത്തവര്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി ഫീസടച്ച് അടുത്തുള്ള ഐ.ടി.ഐയില്‍ വെരിഫിക്കേഷന്‍ നടപടികള്‍

ജേണലിസം അധ്യാപക നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയുമാണ് യോഗ്യത. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍

മാണിക്യ ജൂബിലി ആഘോഷിച്ചു.

കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ വി.പി. ശങ്കരൻ നമ്പ്യാരെ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.