കൽപ്പറ്റ: സംസ്ഥാന അധ്യാപക അവാർഡ് നേടിയ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അജിത്ത് പി പി യെ സ്കൂൾ മാനേജ്മെൻറ് അനുമോദിച്ചു.
കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സ്കൂൾ പി.ടി.എ യുടെ ഉപഹാരം മുജീബ് കേയംതൊടി സമ്മാനിച്ചു. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി. കെ. ശിവരാമൻ, വാർഡ് കൗൺസിലർമാരായ ടി.മണി,ആയിഷ പള്ളിയാൽ,സ്കൂൾ പി.ടി.എ പ്രസിഡണ്ട് ബിനി സതീഷ്,എസ്.എം.സി ചെയർമാൻ എം.മധു,മുൻ പ്രിൻസിപ്പൽമാരായ ടി.പി. സതീദേവി, എ.സുധാറാണി, എസ്.ഡി എം.എൽ.പി സ്കൂൾ പ്രധാന അധ്യാപിക പി.കെ സുമതി,വൈസ് പ്രിൻസിപ്പൽ എം.കെ. അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട് സാലി റാട്ടക്കൊല്ലി,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് എം.മോഹനൻ, മദർ പി.ടി.എ പ്രസിഡൻറ് അഡ്വ. ബബിത,എം വിവേകാനന്ദൻ എന്നിവർ സംസാരിച്ചു.പുരസ്കാരം ഏറ്റുവാങ്ങിയ അജിത്ത് പി പി മറുപടി പ്രസംഗം നടത്തി.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍