കൽപ്പറ്റ :വിശ്വ മാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ 2024 ജനുവരിയിൽ കരിപ്പൂരിൽ വച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെഎൻഎം മർകസുദ്ദഅ് വയനാട് ജില്ലാസമിതി പിണങ്ങോട് വെച്ച് സാമൂഹ്യബോധനം പരിപാടി സംഘടിപ്പിക്കും. ‘മുഹമ്മദ് നബി പഴഞ്ചനല്ല ആധുനികതയുടെയും പ്രവാചകനാണ് ‘ എന്ന പ്രമേയത്തിൽ നടത്തുന്ന പരിപാടിയിൽ യുക്തിവാദം വിട്ട് മത വിശ്വാസം സ്വീകരിച്ച മുൻ യുക്തിവാദി നേതാവ് പി എം അയ്യൂബ് മൗലവി മുഖ്യപ്രഭാഷണം നടത്തും .ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും. എഞ്ചി. കെ.എം സൈദലവി ,അലി മദനി മൊറയൂർ , അബ്ദുസലീം മേപ്പാടി, ഡോ. റഫീഖ് ഫൈസി എന്നിവർ പങ്കെടുക്കും .
ജില്ലാ പ്രസിഡണ്ട് എസ് അബ്ദുസലീം അധ്യക്ഷനായിരുന്നു .അബ്ദുൽ ജലീൽ മദനി, അബ്ദുസ്സലാം മുട്ടിൽ , സിദ്ധീഖ് കൽപ്പറ്റ , ബഷീർ സ്വലാഹി , ഷരീഫ് കാക്കവയൽ , സുബൈദ കൽപ്പറ്റ, ഹലീമ പിണങ്ങോട്, മഷ്ഹൂദ് മേപ്പാടി ,ജസീൽ കുട്ടമംഗലം, സജ്ജാദ് ,മുഫ് ലിഹ് കെ , ഫൗസിയ എം സീനത്ത് കെ എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്