വെള്ളമുണ്ട:ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ ‘മേഘധനുഷ്’ എന്ന പേരിൽ
സംഘടിപ്പിച്ച സർഗോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സുമേഷ് ഗോപാലിനെയും ഗായിക കലാമണ്ഡലം അഞ്ജനയെയും ചടങ്ങിൽ ആദരിച്ചു.വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത്,മെമ്പർ സ്മിത ജോയ്,ബിജു കുമാർ, ഹെഡ്മാസ്റ്റർ ടി മഹേഷ്,സി നാസർ തുടങ്ങിയവർ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്