വയറുവേദനയുമായെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് കത്തി

കാഠ്മണ്ഡു: കടുത്ത വയറുവേദനയുമായെ ആശുപത്രിയിലെത്തിയ 22 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 15 സെ.മി വലിപ്പമുള്ള കത്തി. ദിവസങ്ങൾക്ക് മുമ്പ് യുവാവിന് കത്തിക്കുത്തേറ്റിരുന്നതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ കത്തി വയറ്റിനുള്ളിലുണ്ടെന്ന കാര്യം ആരും സംശയിച്ചിരുന്നില്ല.കത്തി ശരീരത്തിനുള്ളിൽ എത്തിയതിന്റെ പാടുകളൊന്നും പുറത്ത് കാണാനുമുണ്ടായിരുന്നില്ല. കത്തി പുറത്തെടുത്ത് മുറിവ് തുന്നിക്കെട്ടി യുവാവ് വീട്ടിലെത്തി.

മദ്യപിച്ച അവസ്ഥയിലാണ് യുവാവിന് കുത്തേറ്റത്. അതിനാൽ അപ്പോൾ എന്താണെന്ന് സംഭവിച്ചത് എന്ന് ഓർത്തെടുക്കാനുമായില്ല. പിറ്റേ ദിവസം മുതൽ വയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടു. എന്നാൽ ക്ഷീണമോ തളർച്ചതോ ഛർദിയോ മലബന്ധമോ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. രക്തം പരിശോധിച്ചപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ഡോക്ടർ ശരീരം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് മുറിവിന്റെ പാട് കണ്ടത്. തുടർന്ന് എക്സ്റെ എടുത്തപ്പോൾ വയറ്റിൽ കത്തിയുള്ളതായി കണ്ടെത്തി. ഇത് വയറിന്റെ നിന്ന് ഒരുഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ശസ്ത്രക്രിയ വഴിയാണ്കത്തി പുറത്തെടുത്തത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.