ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി നിക്ഷേപിച്ച് ബാങ്ക്; പിന്നീട് സംഭവിച്ചത്

ചെന്നൈ: രാജ്യത്തെ ബാങ്കിങ് മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാലും നിക്ഷേപിച്ചാലും ഉടനടി അക്കൗണ്ട് ഉടമകൾ അറിയാറുണ്ട്. ഇപ്പോഴിതാ തന്റെ അക്കൗണ്ടിലേക്ക് എത്തിയ നിക്ഷേപം കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ടാക്സി ഡ്രൈവർ. ചെന്നൈയിലെ ടാക്‌സി ഡ്രൈവർക്ക് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയാണ് ലഭിച്ചത്. എന്താണ് സംഭവമെന്നല്ലേ?

ബാങ്കിന്റെ പിഴവ് മൂലമാണ് ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്ത്. 30 മിനിറ്റിനുള്ളിൽ ബാക്കി തുക ബാങ്ക് തിരികെ എടുക്കുകയും ചെയ്തു. എന്നാൽ പണം തിരിച്ചെടുക്കുന്നതിന് മുൻപ് അതിൽ നിന്നും 21,000 രൂപ സുഹൃത്തിന് കൈമാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സംഭവമിങ്ങനെയാണ്, പഴനിക്കടുത്ത് നെയ്‌ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാർ സുഹൃത്തുക്കളോടൊപ്പം കോടമ്പാക്കത്ത് മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്. സെപ്റ്റംബർ 9 ന് ജോലിക്ക് ശേഷം വിശ്രമിക്കുന്ന സമയത്ത് ഉറക്കം ഉണർന്ന് ഫോൺ നോക്കിയപ്പോൾ കാണുന്നത് . ഏകദേശം 3 മണിക്ക്, തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന മെസേജ് ആണ്. ആദ്യം ഇത് ഫേക്ക് ആണെന്നും പറ്റിക്കലാണെന്നും വിചാരിച്ചെങ്കിലും മെസേജ് ഒന്നുകൂടി വിശദമായി നോക്കിയപ്പോഴാണ് അത് തന്റെ ബാങ്കായ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അയച്ച മെസേജ് തന്നെയാണെന്ന് മനസിലാക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഞാൻ അതിൽ വളരെയധികം പൂജ്യങ്ങൾ ഉള്ളതിനാൽ തുക കണക്കാക്കാൻ പോലും കഴിഞ്ഞില്ല എന്ന് രാജ് കുമാർ പറയുന്നു.

അതുവരെ 105 രൂപ മാത്രമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ, ഇതൊരു സ്പാം സന്ദേശമാണെന്നോ ആരെങ്കിലും തന്നെ ചതിക്കാനോ പരിഹസിക്കാനോ ശ്രമിച്ചതാണെന്നാണ്. എന്നാൽ പിന്നീട് അത് ടിഎംബിയുടെ ഔദ്യോഗിക നമ്പറിൽ നിന്നുള്ള ടെക്സ്റ്റ് അലേർട്ട് ആണെന്ന് മനസിലായി എന്ന് രാജ് കുമാർ പറഞ്ഞു. ഉടൻ തന്നെ രാജ്കുമാർ 21,000 രൂപ സുഹൃത്തിന് കൈമാറി. എന്നാൽ കുറച്ച് മിനിറ്റുകൾക്കകം ബാക്കി തുക ബാങ്ക് ഡെബിറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ തൂത്തുക്കുടിയിൽ നിന്നുള്ള ടിഎംബി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബന്ധപ്പെടുകയും പണം അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്തതാണെന്ന് പറയുകയും ചെയ്തു.

രാജ്‌കുമാർ പിൻവലിച്ച പണം വേണമെന്നും പോലീസിൽ പരാതി നൽകുമെന്നും ഒരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയപ്പോൾ, രാജ്‌കുമാർ ഒരു അഭിഭാഷകനുമായി ബാങ്കിന്റെ ടി നഗർ ബ്രാഞ്ചിലേക്ക് പോയി. തുടർന്ന് ചർച്ചയ്‌ക്കൊടുവിൽ ഇരുപക്ഷവും ഒത്തുതീർപ്പിലെത്തി. ഞാൻ ഇതുവരെ പിൻവലിച്ച തുക തിരികെ നൽകേണ്ടതില്ലെന്നും എനിക്ക് കാർ ലോൺ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബാങ്ക് പറഞ്ഞതായി രാജ്കുമാർ പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.