എൻഎസ്എസ് ദിനാഘോഷത്തോടനുബന്ധിച്ച് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളണ്ടിയർമാർ പ്രോഗ്രാം ഓഫീസർ സിത്താര ജോസഫിന്റെ നേതൃത്വത്തിൽ ഒത്തുകൂടി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായി. പതാക ഉയർത്തൽ, എൻഎസ്എസ് ഗനാലാപനത്തോടെയുള്ള ജന്മദിനസമ്മേളനം, ദേശീയോദ്ഗ്രഥന പ്രതിജ്ഞ,സ്കൂൾ പരിസര ശുചീകരണം, പാതയോര പ്ലാസ്റ്റിക് നിർമാർജനം, പച്ചക്കറി തൈനടീൽ, സ്കൂൾ നഴ്സറി യോജനയുടെ പ്രവർത്തനങ്ങൾ, സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള ഗൃഹ സന്ദർശനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു.
അവധി ദിവസമായിട്ടുകൂടി എൻഎസ്എസ് അംഗങ്ങളായ എല്ലാ വിദ്യാർഥികളും സ്വമേധയാ ക്യാമ്പസിലെത്തി എൻഎസ്എസിന്റെ അമ്പത്തിനാലാം ജന്മദിനം ആഘോഷമാക്കി മാറ്റിയത് അവിസ്മരണീയമായ അനുഭവമായി. സ്കൂൾ മാനേജർ കെ ആർ ജയറാം പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റും പൂതാടി ഗ്രാമപഞ്ചായത്ത് അംഗവുമായ രാജൻ ചീയമ്പം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ ആർ ജയരാജ്, പ്രോഗ്രാം ഓഫീസർ സിത്താര ജോസഫ്, എൻഎസ്എസ് ലീഡർമാരായ ഐസക്, അർച്ചന, ടിൽഗാ മരിയ, അഭിഷേക്, കിഷൻ, പ്രവീൺ എന്നിവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്