ഇങ്ങനെയുണ്ടൊരു പുറത്താകല്‍! വിക്കറ്റ് തട്ടിതെറിപ്പിച്ച് മുഷ്ഫിഖര്‍-വീഡിയോ

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് 2-0ത്തിന് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അവസാന രണ്ട് ഏകദിനത്തിനും ന്യൂസിലന്‍ഡ് ആധികാരിക ജയം സ്വന്തമാക്കി. ഇന്ന് അവസാനിച്ച മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 34.3 ഓവറില്‍ 171ന് എല്ലാവരും പുറത്തായി.

76 റണ്‍സെടുത്ത നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ആഡം മില്‍നെ നാല് വിക്കറ്റെടുത്തു. കിവീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വില്‍ യംഗ് (70), ഹാരി നിക്കോള്‍സ് (50) എന്നിവര്‍ ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.ലആഡം മില്‍നെയുടെ നാല് വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

മത്സരത്തില്‍ ബംഗ്ലാദേശ് സീനിയര്‍ താരം മുഷ്ഫിഖര്‍ റഹീം (18) പുറത്തായത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കിവീസ് ക്യാപ്റ്റന്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. രസകരമായ രീതിയിലാണ് താരം പുറത്താകുന്നത്. ലോക്കിയുടെ പന്ത് മുഷ്ഫിഖര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയ പന്ത് സ്റ്റംപിലേക്ക്. പന്ത് കാലുകൊണ്ട് തട്ടിയകറ്റാനുള്ള ശ്രമം മുഷ്ഫിഖര്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ താരത്തിന്റെ കാല് വിക്കറ്റിലും കൊണ്ടു. വീഡിയോ കാണാം…


നേരത്തെ, തകര്‍ച്ചോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍ (5), സാകിര്‍ ഹസന്‍ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. തൗഹിദ് ഹൃദോയിക്കും (18) തിളങ്ങാനായില്ല. തുടര്‍ന്ന് മുഷ്ഫിഖര്‍ റഹീം (18) – ഷാന്റോ സഖ്യം 53 റണ്‍ ചേര്‍ത്തു. എന്നാല്‍ മുഷ്ഫിഖര്‍ ഇത്തരത്തില്‍ മടങ്ങി.

മഹ്‌മുദുള്ള (21), മെഹ്ദി ഹസന്‍ (13), നസും അഹമ്മദ് (7), ഹസന്‍ മഹ്‌മൂദ് (1), ഷൊറിഫുല്‍ ഇസ്ലാം (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖാലെദ് അഹമ്മദ് (0) പുറത്താവാതെ നിന്നു. 84 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറി ഉള്‍പ്പെടെ 76 റണ്‍സ് നേടിയ ഷാന്റോ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. മില്‍നെയ്ക്ക് പുറമെ, ട്രന്റ് ബോള്‍ട്ട്, മക്‌കോഞ്ചീ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.