മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യുവിന് തകര്‍പ്പന്‍ ജയം. എട്ട് വര്‍ഷത്തിന് ശേഷം മാനന്തവാടി മേരി മാതാ കോളജില്‍ അഞ്ച് സുപ്രധാന സീറ്റുകള്‍ ഉള്‍പ്പെടെ പത്തുസീറ്റുകളില്‍ കെ എസ് യു വിജയിച്ചു. കൂളിവയല്‍ ഡബ്ല്യു എം ഒ ഇമാം ഗസാലി കോളജില്‍ ചെയര്‍മാന്‍ സ്ഥാനം കെ എസ് യു സ്വന്തമാക്കി. ഇവിടെ എം എസ് എഫിനാണ് യൂണിയന്‍. മേരിമാതാ കോളജില്‍ വൈസ് ചെയര്‍പേഴ്‌സണായി എല്‍വിന്‍ സജു, ജനറല്‍ സെക്രട്ടറിയായി ബെഞ്ചമിന്‍ ജോര്‍ജ്ജ്, ജനറല്‍ ക്യാപ്റ്റനായി സിനാന്‍ എ എസും മാഗസിന്‍ എഡിറ്ററായി ഷംനാദും ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി ജയേഷ് പി ജെയും തിരഞ്ഞെടുക്കപ്പെട്ടു. കൂളിവയല്‍ ഇമാംഗസാലി കോളജില്‍ കെ എസ് യുവിന്റെ നസ്‌ലന്‍ എന്‍ കെയാണ് ചെയര്‍മാന്‍. തരുവണ എം എസ് എസ് ആര്‍ കോളജില്‍ എം എസ് എഫിനാണ് യൂണിയന്‍.

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…
ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച് മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്