എന്‍.എസ്.എസ് പതാക ദിനം ആചരിച്ചു.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനമായ ഒക്ടോബര്‍ 31ന് പതാക ദിനമായി വൈത്തിരി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ആചരിച്ചു. യൂണിയന്‍ ആസ്ഥാനമായ കല്‍പ്പറ്റയില്‍ യൂണിയന്‍ പ്രസിഡണ്ട് എ.പി. നാരായണന്‍ നായര്‍ പതാക ഉയര്‍ത്തുകയും സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. ചടങ്ങില്‍ പി.കെ. സുധാകരന്‍, പി.പി. വാസുദേവന്‍, ടി.എ മുരളീധരന്‍, ശീതളാ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ എ.കെ ബാബു പ്രസന്നകുമാറും, കരുണാകരപുരത്ത് പി.പി. രാമകൃഷ്ണന്‍ നായരും, പടിഞ്ഞാറത്തറയില്‍ ഇ.കെ ദിവാകരനും, വടുവഞ്ചാലില്‍ യൂ ശശീന്ദ്രനും, കോട്ട വയലില്‍ പി.കെ ഗോപാലന്‍ നായരും , റിപ്പണില്‍ സുചീത്രാ നായരും ,മണിയങ്കോട് പി.പി. വാസുദേവനും, കല്‍പ്പറ്റയില്‍ പി. ഗോപി നാഥനും, മുണ്ടേരിയില്‍ കെ.എസ് ശ്രീജിത്തും, തെക്കും തറയില്‍ എം.മുരളീധരനും, അമ്പല പ്പടിയില്‍ രാജീ ഹരീന്ദ്രനും, തെറ്റു പാടിയില്‍ എന്‍.ടി. വിജയനും, പുഴ മുടിയില്‍. ടി.കെ ദേവദാസും, വണ്ടിയാബറ്റയില്‍ കെ. രവീന്ദ്രനും, വെള്ളാര്‍ മലയില്‍. ജി. സുനില്‍. കുമാറും,കമ്പളക്കാട് ഇ.കെ നാരായണന്‍. നായരും, എന്‍.എസ്.എസ് വിമന്‍സ് ഹോസ്റ്റലില്‍. നിഷാ നായരും, കമ്മനയില്‍ എം.പി. സ്വദേശനും പതാക ഉയര്‍ത്തി സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *