പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍, പടിഞ്ഞാറത്തറ-വൈത്തിരി തരുവണ റോഡില്‍ പൊതുമരാമത്ത് ഓഫീസിന് മുമ്പിലായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിന്നിരുന്ന മാവുമരത്തിന്റെ മുറിച്ചിട്ട ശിഖരങ്ങള്‍,ചെന്നലോട് മുണ്ടക്കുറി ചേരിയംകൊല്ലി റോഡില്‍ സിഎച്ച് 5/450 ല്‍ ഇടതുഭാഗത്തായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കുന്ന നീര്‍മരുത്, പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ബാങ്ക് കുന്ന് റോഡില്‍ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി വിവിധ മരങ്ങള്‍, പടിഞ്ഞാറത്തറ കുപ്പാടിത്തറ റോഡില്‍ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി വിവിധ മരങ്ങള്‍, ഒക്ടോബര്‍ 25 ന് രാവിലെ 11 ന് പൊതുമരാമത്ത് നിരത്ത് ഭാഗം പടിഞ്ഞാറത്തറ കാര്യാലയത്തില്‍ ലേലം ചെയ്യും.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.