എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ തൊഴില്‍ മാര്ഗ്ഗനിര്ദേശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പി.എസ്.സി പരിശീലനം നടത്തും. ഒരു മാസത്തെ ക്രാഷ് കോച്ചിങ്ങാണ് നടത്തുന്നത്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 18 നും 36 നും ഇടയില്‍ പ്രായമുള്ള വിവിധ തസ്തികകളിലേക്ക് പി.എസ്.സിയില്‍ അപേക്ഷിച്ചവര്‍ക്കും അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പങ്കെടുക്കാം. പട്ടിക വിഭാഗക്കാര്‍ക്കും പിന്നോക്കാര്‍ക്കും വയസ്സിളവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 30 നകം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 04936 202534.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15