കേന്ദ്ര സർക്കാരിന്റെ പതനം കൂടുതൽ ആഗ്രഹിക്കുന്നത് തൊഴിലാളികൾ; അഡ്വ. റഹമത്തുള്ള

കൽപ്പറ്റ: കേന്ദ്ര സർക്കാറിന്റെ പതനം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗ മാണെന്ന് എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹമത്തുള്ള പ്രസ്താവിച്ചു. ബഹുസ്വര ഇന്ത്യക്കായ്; ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയവുമായി എസ് ടി യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശ യാത്രക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഓരോന്നായി റദ്ദ് ചെയ്ത് കോർപ്പറേറ്റ് ഭീമൻമാരെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അധികാരക്കൊതി മൂത്ത കേന്ദ്രം ജനങ്ങളെ തമ്മിലകററിയും ഭിന്നിപ്പിച്ചും വർഗ്ഗീയത ഇളക്കി വിട്ടും ബഹുസ്വര ഇന്ത്യയെ തകർക്കുന്ന നയവുമായി മുന്നോട്ട് പോകുമ്പോൾ തൊഴിലാളികൾ ഉത്തരവാദിത്വം നിറവേററണമെന്നും കേന്ദ്ര സർക്കാറിനെ താഴെ ഇറക്കുന്നതിൽ തൊഴിലാളി കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അഡ്വ.എം.റഹമത്തുള്ള ആവശ്യപ്പെട്ടു. കേരള സർക്കാറും തൊഴിലാളി വിരുദ്ധ നിലപാടുകളാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.സ്വീകരണ സമ്മേളനം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എസ് ടി യു ജില്ലാ പ്രസിഡണ്ട് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഹംസ സ്വാഗതം പറഞ്ഞു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ ആനപ്പാലം ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചു. വിവിധ ഫെഡറേഷനുകളുടെ ജില്ലാ സംസ്ഥാന നേതാക്കന്മാരായ പാറക്ക മമ്മൂട്ടി, സി.കുഞ്ഞബ്ദുള്ള, അബ്ദുള്ള മാടക്കര, പി.വി.കുഞ്ഞുമുഹമ്മദ്, യൂസഫ് പൊഴുതന,ഇഞ്ചി അബ്ദുള്ള, ഇ.അബ്ദുറഹിമാൻ,മജീദ് എടവനച്ചാൽ,പാറക്കൽ മുഹമ്മദ്, എ.പി.ഹമീദ്, സി.അലവിക്കുട്ടി, റംല മുഹമ്മദ്; ഇ.ബഷീർ, എൻ.മുസ്തഫ , സി.കെ.നാസർ , നാസർ പട്ടത്ത്, റുഖിയ ടീച്ചർ, നസീമ മങ്ങാടൻ, സി. ഫൗസി, സാദിഖ് പനമരം, ഷൈജൽ വി.പി.
കെ.ടി.കുഞ്ഞബ്ദുള്ള, തൈതൊടി ഇബ്രാഹിം, റഷീദ് ആറുവാൾ, ഷരീഫാ ടീച്ചർ, അലിക്കുഞ്ഞ്, എം.അലി, റജിഷലി,മുനവ്വിർ സി.പി. കെ.ടി.യൂസഫ്, അസീസ് കുരുവിൽ, കെ.ടി.ഹംസ, അബൂബക്കർ, എന്നിവർ ജാഥാംഗങ്ങളെ ഹാരാർപ്പണം ചെയ്തു.
ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, ഏറനാട് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി.സഫറുള്ള, എസ് ടിയു സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ, ട്രഷറർ കെ.പി.മുഹമ്മദ് അശ്റഫ്, കല്ലടി അബൂബക്കർ, വല്ലാഞ്ചിറ മജീദ്, എൻ.കെ.സി.ബഷീർ , അശ്റഫ് എടനീർ, എസ് ടിയു ജില്ലാ ജനറൽസെക്രട്ടറി സി.മുഹമ്മദ് ഇസ്മായിൽ, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, സുൽത്താൻ ബത്തേരി മണ്ഡലം മുസ്‌ലിം ജനറൽ സെക്രട്ടറി സി.കെ. ഹാരീഫ് , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, ജനറൽസെക്രട്ടറി സി. എച്ച്.ഫസൽ , അബു ഗൂഡലായ് , ആർ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.