ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു, മരണം ആറായിരം കടന്നു

ടെൽഅവീവ്: ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്.

ഹമാസിന്‍റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ
ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു.

അതിനിടെ, ഇസ്രയേലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ് രംഗത്തെത്തി. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് പറഞ്ഞു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു.

നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയൻ സംരക്ഷണം. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.