ഇനി ഇന്ത്യ വേണ്ട, ഭാരത് മതി ; പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യയെ’ നീക്കുന്നു..

പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ‘ യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ എൻ.സി.ഇ.ആർ.ടി പാനൽ ശുപാർശ. എൻ.സി.ഇ.ആർ.ടി. സോഷ്യൽ സയൻസ് പാനൽ ആണ് നിർദേശം മുന്നോട്ട് വെച്ചതെന്ന് കമ്മിറ്റി ചെയർമാൻ സി.ഐ ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എൻ.സി.ഇ.ആർ.ടി ഏഴംഗ ഉന്നതതല സമിതി ഐകകണ്ഠ്യേനയാണ് ശുപാർശ നൽകിയതെന്നും പാനൽ തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനൽ പൊസിഷൻ പേപ്പറിലും ഇക്കാര്യം പരാമർശിച്ചതായും ഐസക് പറഞ്ഞു.

”ഇന്ത്യ’ എന്ന വാക്കിന് 5,000-ത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ‘ഇന്ത്യ’ എന്ന പദം സാധാരണയായി ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപനത്തിനും 1757 ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ്. ഈ പശ്ചാത്തലത്തിലാണ് ഏഴംഗസമിതി എല്ലാ ക്ലാസുകളിലേയും പാഠപുസ്തകത്തിൽ പേരുമാറ്റ നിർദേശം മുന്നോട്ട് വെച്ചത്’; സി.ഐ ഐസക് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു

മാസങ്ങൾക്ക് മുമ്പ് സർക്കാർ ഔദ്യോഗിക രേഖകളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നുപയോഗിച്ചത് ഏറെ ചർച്ചയായിരുന്നു. ആസിയാൻ ഉച്ചകോടിക്കായി പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ആറിന് പുറത്തിറക്കിയ കുറിപ്പിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നും സെപ്റ്റംബർ ഒൻപതിന് ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നും രേഖപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകങ്ങളിൽ പേരുമാറ്റ നിർദേശം വന്നിരിക്കുന്നത്.

അടുത്ത അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ പേരുമാറ്റം കൊണ്ടുവരാനാണ് ശുപാർശ. എന്നാൽ പാനൽ ശുപാർശ നൽകുക മാത്രമാണ് ചെയ്തതെന്നും ഇതിൽ നിലവിൽ തീരുമാനമായിട്ടില്ലെന്നും എൻ.സി.ഇ.ആർ.ടി. ഡയറക്ടർ ന്യൂസ് 18-നോട് പറഞ്ഞു.

എല്ലാ വിഷയങ്ങളുടെ സിലബസിലും ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്), ‘പുരാതന ചരിത്ര’ (Ancient History)ത്തിന് പകരം ‘ക്ലാസിക്കൽ ഹിസ്റ്ററി’ എന്നാക്കണമെന്നും പാനൽ നിർദേശിച്ചതായി ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.