കൽപ്പറ്റ : വയനാട് ചുരത്തിൽ അടികടിയുണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കൊണ്ടും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 31-10-23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ലക്കിടിയിൽ വെച്ച് ഏകദിന ഉപവാസം നടത്തും. വയനാട് പ്രെസ്സ് ക്ലബ്ബിൽ വെച്ചു നടന്ന വാർത്ത സമ്മേളനത്തിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി, ജനറൽ സെക്രട്ടറി സന്തോഷ് എക്സൽ, ട്രഷറർ റോബി ചാക്കോ, ഷൈജൽ കൽപ്പറ്റ, നൗഷാദ് മിന്നാരം എന്നിവർ പങ്കെടുത്തു.

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി