മാനന്തവാടി : വയനാട് ജില്ലാ സി.ബി.എസ് സി സ്കൂൾ കലോത്സവത്തിൽ മാപ്പിള പാട്ട് കാറ്റഗറി (മൂന്നിൽ ) ഒന്നാം സ്ഥാനം മോഡേൺ ഇംഗ്ലീഷ് മീഡിയം സ്കൂളിന്. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അഞ്ചുകുന്ന് സ്വദേശിനി ഷമറിയയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 20 സ്ക്കൂളുകൾ മാറ്റുരച്ച മത്സരത്തിലാണ് മാപ്പിള പാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മാധ്യമ പ്രവർത്തകൻ ഉസ്മാൻ അഞ്ചുകുന്നിന്റെ മകളാണ്.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ