നാഷ്ണല്‍ ആയുഷ് മിഷനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. യോഗ്യത ജി.എന്‍.എം. പ്രായപരിധി 35. താല്‍പര്യമുള്ളവര്‍ നവംബര്‍ 3 ന് രാവിലെ 10 ന് അഞ്ച്കുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം. ഫോണ്‍:9497303013

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ