ഐക്യകേരളത്തിന്റെ ഹൃദയപക്ഷമാകുക, ഇടതുപക്ഷത്തിന്റെ കരുത്താവുക എന്ന മുദ്രാവാക്യമുയർത്തികൊണ്ട് എഐവൈഎഫ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു.സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . എഐവൈഎഫ് മണ്ഡലം സെക്രട്ടറി മേജോ ജോൺ, മണ്ഡലം പ്രസിഡന്റ് ജസ്മൽ അമീർ എന്നിവർ നേതൃത്വം നൽകി.ജില്ലാ കമ്മിറ്റി അംഗങ്ങളായ ലെനി സ്റ്റാൻസ്,സ്വരാജ് വി.പി , സജി മേപ്പാടി , രഞ്ജിത്ത് കമ്മന, ആകർഷ് സി.എം എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669