‘ഇനി ഞാന്‍ എന്ത് ചെയ്യും സാറെ?..’ ആ രണ്ട് സംശയങ്ങള്‍ക്ക് എംവിഡിയുടെ മറുപടി !

തിരുവനന്തപുരം: സ്വന്തം വാഹനം വില്‍ക്കുന്നവര്‍ ആ സമയത്ത് തന്നെ സമീപത്തെ ആര്‍ടി ഓഫീസില്‍ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹനവകുപ്പ്. വാഹനം വിറ്റെങ്കിലും അത് വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇ-ചെല്ലാന്‍ തന്റെ പേരില്‍ വരുന്നുയെന്ന പരാതികള്‍ തുടരെ ഉയര്‍ന്ന സാഹചര്യത്തിലാണ് എംവിഡി ഇക്കാര്യം ആവര്‍ത്തിച്ചത്. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടണം അല്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ട് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും എംവിഡി അറിയിച്ചു. വാഹനം വാങ്ങിയ വ്യക്തിയെ അറിയില്ലെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മാര്‍ഗവും എംവിഡി പറയുന്നുണ്ട്.

എംവിഡിയുടെ കുറിപ്പ്: ചോദ്യം. എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇ -ചെല്ലാന്‍ മൊത്തം എന്റെ പേരില്‍ വരുന്നു? എന്ത് ചെയ്യും സാറേ?

ഉത്തരം. 1. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കാന്‍ ആവശ്യപ്പെടുക.
2. പോലീസില്‍ പരാതിപ്പെടുക. 3. വക്കീല്‍ നോട്ടിസ് അയക്കുക. 4.അതിനു ശേഷം ആര്‍ ടി ഓഫീസില്‍ പറഞ്ഞു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക.
5. കേസുമായി മുന്നോട്ടു പോകുക.

ചോദ്യം. വാഹനം വാങ്ങിയവരെ അറിയില്ല, പക്ഷേ ഇ-ചെല്ലാന്‍ നമ്മുടെ പേരില്‍ വരുന്നു.
ഉത്തരം.1. ഇ-ചെല്ലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വണ്ടി നിര്‍ത്തിച്ചു എഴുതിയതാണെങ്കില്‍ ഓടിച്ച ആളുടെ ഫോണ്‍ നമ്പര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും അതുവഴി നിലവില്‍ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം. 2. RTO ഓഫീസുമായി ബന്ധപ്പെട്ടു, പുതിയ ആള്‍ ഇന്‍ഷുറന്‍സ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ? എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോണ്‍ടാക്ട് ഫോണ്‍ നമ്പര്‍ വാങ്ങാം. 3. പോലിസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കുക. 4. മേല്‍ വിവരം RTO ഓഫീസില്‍ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.

പരിവാഹന്‍ സൈറ്റില്‍ താങ്കളുടെ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകന്‍ ആ വാഹനം പരിശോധിക്കുന്നു എങ്കില്‍ മേല്‍ ബ്ലാക്ക് ലിസ്റ്റ് കണ്ടു, അതില്‍ പറഞ്ഞ നമ്പറില്‍ നിങ്ങളെ വിളിക്കും. അത് വരെ ക്ഷമിക്കുക. അല്ലെങ്കില്‍ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താന്‍ ശ്രമിക്കുക. മേല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്പോള്‍ തന്നെ വില്‍ക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ ഞഠ ഓഫീസില്‍ ഓണ്‍ലൈന്‍ ആയി ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കുക. രേഖകള്‍ അവിടെ ഏല്‍പ്പിക്കുക.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.