ചെറിയ വില, 400 കി.മീ റേഞ്ച്, മികച്ച ഡിസൈന്‍;തരംഗമാകാന്‍ ഈ ചൈനീസ് കാര്‍

ഇലക്ട്രിക്ക് കാറുകളില്‍ മികച്ച പ്രോഡക്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഇന്ത്യന്‍ മാര്‍ക്കറ്റിലും അവതരിപ്പിക്കപ്പെട്ട ചൈനീസ് ഇ.വികളൊന്നും പരാജയമായിട്ടില്ല. ഇപ്പോളിതാ ഒരു കുഞ്ഞന്‍ ഇലക്ട്രിക്ക് കാര്‍ കൂടി ചൈനീസ് മാര്‍ക്കറ്റിലേക്ക് എത്തിയിരിക്കുകയാണ്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചെറി ന്യൂ എനര്‍ജിയാണ് മാര്‍ക്കറ്റിലേക്ക് പുത്തന്‍ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 9 മുതല്‍ ഒമ്പതര ലക്ഷം വരെ വിലവരുന്ന ഈ കാറിനെ അതിന്റെ ഗംഭീര ഡിസൈനും റേഞ്ചുമാണ് മികവുറ്റതാക്കുന്നത്.5 കളര്‍ ഓപ്ഷനുകളിലാണ് ഈ വാഹനം പുറത്തിറങ്ങുന്നത്.ഡാര്‍ക്ക് ഗ്രീന്‍, ലൈറ്റ് ഗ്രീന്‍, പര്‍പ്പിള്‍, പീച്ച്, അഗേവ് ബ്ലു, വൈറ്റ്, ഗ്രേറ്റ് എന്നിവയാണ് ഈ വ്യത്യസ്ഥ കളര്‍ ഓപ്ഷനുകള്‍.

വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആധുനിക രൂപത്തിലുള്ള സ്റ്റിയറിംഗ് വീല്‍, സ്ലിം എയര്‍ വെന്റുകള്‍ എന്നിവയും ഈ കാറിലുണ്ട്.പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിംഗ്, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഹീറ്റഡ് സീറ്റുകളും സ്റ്റിയറിംഗ് വീലും, എല്‍ഇഡി ലൈറ്റുകളുള്ള വലിയ മേക്കപ്പ് മിറര്‍, PM2.5 എയര്‍ ഫില്‍ട്ടര്‍ എന്നിവയാണ് ചെറി ന്യൂ ലിറ്റില്‍ ആന്റിന്റെ ഇന്റീരിയറിലുള്ള പ്രധാന സവിശേഷതകള്‍.മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് പ്രസ്തുത കാര്‍ പുറത്തിറങ്ങുന്നത്.

25.05 kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പായ്ക്ക് 251 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്. അതേസമയം 28.86 kWh ടെര്‍നറി ലിഥിയം ബാറ്ററിയും 29.23 kWh LFP ബാറ്ററിയും 301 കി.മീ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്.
ഇവിയുടെ ടോപ് സ്‌പെക് വേരിയന്റില്‍ 76 bhp പവറും 150 Nm ടോര്‍ക്കും നല്‍കുന്ന പവര്‍ട്രെയിന്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലെ 40.3 kWh ടെര്‍നറി ലിഥിയം ബാറ്ററി പായ്ക്ക് CLTC ടെസ്റ്റ് സൈക്കിളില്‍ 408 കി.മീ റേഞ്ച് വാഗ്ധാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.