ഭയപ്പെടുത്തും ഈ വീഡിയോ; കൂറ്റൻ ഗുഹയ്‍ക്കകത്ത് സാഹസികരുടെ സംഘം, നിറയെ വെള്ളം, വഴിയുമില്ല, സംഭവിച്ചത്

സാഹസികത ഇഷ്ടപ്പെടുന്ന അനേകം ആളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, അത്തരത്തിൽ സാഹസിക യാത്രകൾ നടത്തി അപകടത്തിലാവുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അടുത്തിടെ സോഷ്യൽ മീഡിയ സെൻസേഷനായ ഡോ. മാറ്റ് കാരിക്കർ പുതുതായി ഒരു കൂറ്റൻ ഗുഹ വാങ്ങിയിരുന്നു. അവിടേക്ക് യാത്ര പോയ സംഘമാണ് ഭയപ്പെടുത്തുന്ന അവസ്ഥയിൽ പെട്ടത്.

ഈ ഗുഹയിലേക്ക് യാത്ര പോയതാണ് സാഹസികത ഇഷ്ടപ്പെടുന്ന ഒരു സംഘം. എന്നാൽ, സഞ്ചരിച്ച് കുറച്ച് അകത്തെത്തിയപ്പോഴേക്കും വഴി ഇടുക്കമുള്ളതായി തീരുകയായിരുന്നു. അതുകൊണ്ടും തീർന്നില്ല. ഇവിടെ നിറയെ വെള്ളവുമായിരുന്നു. അതോടെ ഇതില്‍ ഒരാള്‍ക്ക് ശരിക്കും നീങ്ങാനോ ശ്വസിക്കാനോ ഒന്നും തന്നെ കഴിയാതായി. അയാൾ പരിഭ്രാന്തനാവുകയും ചെയ്തു.

വീഡിയോയിൽ ഒരും സംഘം ആളുകൾ ഗുഹയിലൂടെ നീങ്ങുന്നത് കാണാം. ഗുഹയിൽ ആകെയും വെള്ളമാണ്. ആ വെള്ളത്തിലൂടെയാണ് സംഘം നീങ്ങുന്നത്. എന്നാൽ, കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും ആഴം കൂടാൻ തുടങ്ങി. ആ വെള്ളത്തിലൂടെയാണ് സംഘം നീങ്ങുന്നത്. ഗുഹയുടെ വീതിയും കുറഞ്ഞ് തുടങ്ങി. പിന്നീട്, അവർക്ക് ശരിയായി നിൽക്കാൻ പോലും സാധിക്കാത്ത തരത്തിലേക്ക് ഇടുങ്ങിയ ഗുഹയാണ് കാണുന്നത്. കാണുന്നവർക്ക് പോലും ശ്വാസംമുട്ടുണ്ടാക്കുന്ന വിധത്തിലുള്ളതാണ് ഗുഹയ്‍ക്കകത്തെ കാഴ്ചകൾ. എന്നാൽ, സാഹസികത ഇഷ്ടപ്പെടുന്നവർ ഇത്തരം യാത്രകൾ തെരഞ്ഞെടുക്കും എന്ന് തെളിയിക്കുന്നതാണ് വീഡിയോ.

Underground Explorers ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് യൂട്യൂബിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ കണ്ടത്. ഇത് കാണാൻ തന്നെ ബുദ്ധിമുട്ടാണ് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. ‘കാണുമ്പോൾ തന്നെ പേടിയാകുന്നു, ഏതായാലും നിങ്ങളെല്ലാവരും സുരക്ഷിതരാണ് എന്ന് പ്രതീക്ഷിക്കുന്നു’ എന്നും പലരും കമന്റ് ചെയ്തു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.