അവള്‍ നിങ്ങളുടെ മകളാണോ ? എന്നെ പോലുള്ളവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമോ ?: ചോദ്യങ്ങളെ കുറിച്ച് ഷിഹാബ്

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായവരാണ് ഷിഹാബും ഭാര്യ സനയും. തന്റെ ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഷിഹാബ് ഓരോരുത്തർക്കും വലിയൊരു മാതൃകയാണ്. യുട്യൂബിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായ ഇരുവരും, തങ്ങൾക്ക് നേരെ വരുന്ന ചോദ്യങ്ങളെ കുറിച്ചും അവയ്ക്ക് നൽകിയ ഇരുവരും നൽകിയ മറുപടിയും ആണ് ശ്രദ്ധനേടുന്നത്.

“എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട്. ആമി നിങ്ങളുടെ മകളാണോ ? ആമിക്ക് എത്ര വയസായി ? എന്നൊക്കെ. ആമിക്ക് ഇപ്പോൾ മൂന്ന് വയസായി. ആളുകൾക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല. എന്തുകൊണ്ടാണ് ആമി നിങ്ങളുടെ മകളാണോ എന്ന് ചോദിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഒരുപക്ഷേ നമ്മളെ പോലുള്ള ആളുകൾക്ക് കുട്ടികൾ ഉണ്ടാകുമോ എന്ന സംശയമോ ആമിയ്ക്ക് ഞങ്ങളെക്കാൾ സൗന്ദര്യം ഉള്ളതുകൊണ്ടോ ആകാം. ആമിയെ സ്കൂളില്‍ വിട്ടു തുടങ്ങിയിയിട്ടില്ല. ചിലര്‍ ഈ പ്രായത്തില്‍ നഴ്സറിയില്‍ വിടുന്നവരുണ്ട്”, എന്നാണ് ഷിഹാബ് പറയുന്നത്. തങ്ങളുടെ തന്നെ യുട്യൂബ് ചാനലിലൂടെ ഷിഹാബിന്റെയും സനയുടെയും പ്രതികരണം.

ആമി വലി കുട്ടി ആയില്ലേ അടുത്ത കുട്ടി വേണ്ടേയെന്നൊക്കെ പലരും ചോദിക്കാറുണ്ട്. ആമി ചെറിയ കുട്ടിയാണ്. കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് അവളെ ഞങ്ങൾക്ക് കിട്ടുന്നത്. ഇപ്പോൾ‌ രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ആമിയുടെ കാര്യങ്ങളൊന്നും ശരിയാക്കണമെന്നും ഷിഹാബ് പറയുന്നു. ഒരു വീട് പണിയാനുള്ള പ്ലാനിലാണെന്നും ഷിഹാബ് പറഞ്ഞു. നമ്മളുടെ ആഗ്രഹങ്ങള്‍ എന്തായാലും സമയം ആകുമ്പോള്‍ യഥാസമയം നടക്കും. അവയ്ക്കായി ശ്രമിച്ചു കൊണ്ടേയിരിക്കണമെന്നും ഷിഹാബ് മോട്ടിവേഷനായി പറയുന്നുണ്ട്. കോട്ടയം സ്വദേശിനിയാണ് സന, മലപ്പുറത്തുകാരനാണ് ഷിഹാബ്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.