ബത്തേരി: വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ബി ഹരിദാസനും സംഘവും സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ കല്ലൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 4.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി സ്ഥിരം മദ്യവില്‍പ്പനക്കാരനെ പിടികൂടി.ബത്തേരി നൂല്‍പ്പുഴ കല്ലൂര്‍ കാഞ്ഞിരക്കടവ് വീട്ടില്‍ ബാലന് (57) ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. കല്ലൂര്‍ 67 ഭാഗത്ത് സ്ഥിരമായി മദ്യവില്‍പ്പന നടത്തുന്നയാളാണ് ബാലന്. കര്‍ണ്ണാടക മദ്യം കടത്തിക്കൊണ്ടുവന്നതിനും ഇയാളെ മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.രഘു, പി.എന്‍ ശശികുമാര്‍, ഉണ്ണികൃഷ്ണന് കെ.എ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്