ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പെന്‍ കള്‍ച്ചര്‍(വളപ്പു മത്സ്യകൃഷി), വലിയ ജലാശയങ്ങളിലെ തടയണ മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജലാശയങ്ങളില്‍ മത്സ്യകൃഷി നടത്തുന്ന കര്‍ഷക ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 15 നകം കാരാപ്പുഴ, തളിപ്പുഴ മത്സ്യഭവനുകളിലോ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ അപേക്ഷ നല്‍കണം. ഫോണ്‍: ബത്തേരി -8075739517, പനമരം-9745901518, മാനന്തവാടി- 7619609227, കല്‍പ്പറ്റ-8921581236.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







