ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ജില്ലാതലത്തില്‍ പ്രോത്സാഹനം നല്‍കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് 10,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കുന്നു. അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ വെറ്ററിനറി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 20 വരെ സ്വീകരിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







