പൊഴുതന: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദിയും
സംഘവും പൊഴുതന ടൗണിന് സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കള ഭാഗത്ത് കുഴിച്ചിട്ട നിലയിൽ 11.300 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചുവച്ച പൊഴുതന സ്വദേശി കാരാട്ട് വിട്ടിൽ ജംഷീർ അലി (35),ആലപ്പുഴ സ്വദേശി സാമ്യഭവനം വീട്ടിൽ ടി.എസ് സുരേഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരാണ് പിടികൂടിയ ജംഷീർ അലിയും സുരേഷും. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ജംഷീർ അലിയെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. പരിശോധനയിൽ പ്രിവ സ്റ്റീവ് ഓഫിസർമാരായ കെ. അസീസ്, പി.കൃഷ്ണൻകുട്ടി, സിവിൽ എക് സൈസ് ഓഫിസർമാരായ വി.കെ വൈശാഖ്, ഇ.ബി അനീഷ്,കെ.അജയ് എന്നിവർ പങ്കെടുത്തു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ