ശ്രേയസ് വാകേരി യൂണിറ്റിലെ പുരുഷ അയൽക്കൂട്ടമായ സംഗമത്തിന്റെ ആഭിമുഖ്യത്തിൽ പുരുഷ ദിനാഘോഷവും, അയൽക്കൂട്ട വാർഷികവും നടത്തി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് സി.സി വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൽ വാർഷിക റിപ്പോർട്ടും ,കണക്കും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ. കെ. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.ഗിരിജ പീതാംബരൻ, ജോസ് ,ബേബി,ലിജി,വിനിൽ എന്നിവർ സംസാരിച്ചു.ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അശരണരുടെ അഭയ കേന്ദ്രമായ ബത്തേരി തപോവനത്തിലേക്ക് അരി നൽകി.

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം
ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ