കല്‍പ്പറ്റ : അറബി ഭാഷ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ അപാകതകള്‍ പരിഹരിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തില്‍ അറബി ഭാഷ പഠനം ഉള്‍പ്പെടുത്തുക, അറബിക് ബി.എഡ്, ഡി.എല്‍.എഡ് സെന്ററുകളും സീറ്റുകളും വര്‍ദ്ധിപ്പിക്കുക, ഹയര്‍ സെക്കണ്ടറിയിലെ അറബി ഭാഷാ പഠനനിയന്ത്രണം ഒഴിവാക്കുക, വിദൂര വിദ്യാഭ്യാസ കോഴ്‌സുകളില്‍ അറബി ഭാഷ ഉള്‍പ്പെടുത്തുക, എന്‍.സി.എ നിയമനങ്ങളിലെ ചട്ടവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക, എയ്ഡഡ് മേഖലയിലെ നിയമനത്തിന് അംഗീകാരം നല്‍കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുമ്പ് പരമാവധി നിയമനങ്ങള്‍ നടത്തുക, സംവരണ അട്ടിമറി അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പി.എം.അസൈനാര്‍, ടി.എ.ഹംസ, സി.സി.നൗഷാദ്, എം.ജമീല തുടങ്ങിയവര്‍ സംസാരിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്