കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ പഠിക്കന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ഡിസംബര്‍ 15 വരെ നല്‍കാം. അപേക്ഷാ ഫോറം ജില്ലാ ഓഫീസില്‍ നിന്നോ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് KMTWWFB.ORG ല്‍ നിന്നോ ലഭിക്കും. ഫോണ്‍: 04936 206355

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.