മാലിന്യ മുക്തം നവകേരളം എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിത കര്‍മ സേനയുടെ ആഭിമുഖ്യത്തില്‍ കലോത്സവ നഗരിയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഫ്‌ളാഷ് മോബ് ഉദ്ഘാടനം ചെയ്തു.
നാല് ദിവസങ്ങളിലായി സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എത്തുന്നവരിലേക്ക്
കലോത്സവ വേദി മാലിന്യമുക്തമാക്കി സംരക്ഷിക്കുക എന്ന സന്ദേശം എത്തിക്കുന്നതിനായാണ് ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ കലോത്സവ നഗരിയില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എല്‍സി പൗലോസ്, നഗരസഭ സ്ഥിരം സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ന്മാരായ ടോം ജോസ്, പി.എസ്. ലിഷ, ഷാമില ജുനൈസ്, കൗണ്‍സിലര്‍ന്മാര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.