സുൽത്താൻ ബത്തേരി : തലയ്ക്ക് പരിക്കേറ്റ ഗഹൻ സി മധുവിന് യുപി വിഭാഗം സംസ്കൃത ഗദ്യ മത്സരത്തിൽ ഒന്നാം സ്ഥാനം. കഴിഞ്ഞദിവസമാണ് ഗഹൻ വീട്ടിലെ ജനലിന്റെ മുകളിൽ നിന്നും വീണു തലയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് നാല് സ്റ്റിച്ച് ഉണ്ടായിരുന്ന ഗഹനോട് വിശ്രമം ആവശ്യമാണെന്നും, യാത്ര ചെയ്യാൻ പാടില്ലെന്നും ഡോക്ടർ പറഞ്ഞെങ്കിലും തന്റെ അതിയായ ആഗ്രഹം ഗഹനെ കലോത്സവ വേദിയിലെത്തിക്കുകയായിരുന്നു. കുഞ്ഞോം എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഗഹൻ.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.