രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലോത്സവ വേദിയില്‍ ജില്ലാ പോലീസ് മേധാവി പദം സിങ് പരിശോധന നടത്തി. ഉച്ചയ്ക്ക് 12.30 ഓടെയാണ് കലോത്സവ വേദിയില്‍ എത്തിയത്. ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി അബ്ദുള്‍ നാസര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു പോലീസ് മേധാവിയെ അനുഗമിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.