ജീവനോടെ ‘കുഴിച്ചുമൂടി’; ശവപ്പെട്ടിയില്‍ കഴിഞ്ഞത് ഏഴുദിവസം; യൂട്യൂബര്‍ക്ക് സംഭവിച്ചത്- വീഡിയോ കാണാം.

കുഴിച്ചു നിലയില്‍ ശവപ്പെട്ടിക്കുള്ളില്‍ ജീവനോടെ ഏഴു ദിവസം… കേള്‍ക്കുമ്ബോള്‍ തന്നെ ഒരു ഞെട്ടല്‍ ഉളവാകും. അത്തരത്തില്‍ ഒരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് പ്രമുഖ യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റ്. എന്നാല്‍ പരീക്ഷണ വിജയത്തിന് പിന്നാലെ ഒരു ഉപദേശം നല്‍കാനും അദ്ദേഹം മറന്നില്ല. മാനസിക പ്രയാസങ്ങള്‍ക്ക് ഈ പരീക്ഷണം കാരണമാകും എന്നതിനാല്‍ ഇത്തരം വേറിട്ട പ്രവൃത്തികള്‍ക്ക് ആരും തയ്യാറാവരുത് എന്നതാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ ഉപദേശം.

ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന മിസ്റ്റര്‍ ബീസ്റ്റ് തന്റെ 21 കോടി യൂട്യൂബ് വരിക്കാരെ അമ്ബരപ്പിക്കാനാണ് ഈ വേറിട്ട പ്രവൃത്തിക്ക് മുതിര്‍ന്നത്. സ്യൂട്ട് ധരിച്ചാണ് യുവാവ് ശവപ്പെട്ടിയില്‍ ഏഴുദിവസം കിടന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇതില്‍ കരുതിയിരുന്നു. ശവപ്പെട്ടിയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

യൂട്യൂബര്‍ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ, എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് ശവപ്പെട്ടിക്ക് മുകളില്‍ 20,000 പൗണ്ട് ചെളി ഇട്ടത്. അടുത്ത ഏഴ് ദിവസത്തേക്ക് എന്റെ ജീവിതം ഈ ശവപ്പെട്ടിയില്‍ സമര്‍പ്പിക്കുകയാണ്’ – മിസ്റ്റര്‍ ബീസ്റ്റ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.ഉപരിതലത്തിലുള്ള തന്റെ ടീമുമായി ആശയവിനിമയം നടത്താന്‍ യൂട്യൂബര്‍ ഒരു വാക്കിടോക്കി ഉപയോഗിച്ചിരുന്നു. പെട്ടിയില്‍ നിന്ന് പുറത്തെടുക്കുമ്ബോള്‍ ഉള്‍പ്പെടെ ഒന്നിലധികം അവസരങ്ങളില്‍ മിസ്റ്റര്‍ ബീസ്റ്റ് കരഞ്ഞു. പരിക്കുകളൊന്നും സംഭവിക്കാതെയാണ് യുവാവ് ശവപ്പെട്ടിയില്‍ നിന്ന് ഏഴുദിവസം കഴിഞ്ഞ് പുറത്തുവന്നത്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.