അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടിയുടെ സമ്മാനം നേടിയ മലയാളി ടിക്കറ്റെടുത്തത് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി.

അബുദാബി: ബിഗ് ടിക്കറ്റില്‍ സമ്മാനം നേടി കോടീശ്വരന്മാരായ നിരവധി മലയാളികളുണ്ട്. എന്നാല്‍ ഇത്തവണ ഒന്നാം സമ്മാനമായ 30 കോടിയിലധികം രൂപ സമ്മാനം ലഭിച്ച മലയാളി, നോബിന്‍ മാത്യുവിന്റെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. തിരുവല്ല സ്വദേശിയായ നോബിന്‍ മാത്യു 2007 മുതല്‍ കുവൈത്തില്‍ താമസിക്കുകയാണ്.

നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തയാളായിരുന്നു നോബിന്‍. സുഹൃത്തുക്കളായ പ്രമോദും മിനു തോമസുമാണ് തങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റെടുക്കാന്‍ നോബിനെ നിര്‍ബന്ധിച്ചത്. കഴിഞ്ഞ മാസം ടിക്കറ്റെടുത്തെങ്കിലും ഭാഗ്യം കടാക്ഷിച്ചില്ല. ഇതോടെ ഒരു തവണ കൂടി എടുത്ത ശേഷം ഈ പരിപാടി മതിയാക്കണമെന്ന് തീരുമാനമെടുത്തു. അങ്ങനെയെടുത്ത രണ്ടാമത്തെയും അവസാനത്തെയും ടിക്കറ്റിലൂടെ 30 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളും ഇനി സമ്മാനത്തുക പങ്കുവെക്കും.

സുഹൃത്തുക്കള്‍ രണ്ട് പേരും ടിക്കറ്റെടുക്കുന്നവരായിരുന്നുവെന്നും അവര്‍ തന്നെയും നിര്‍ബന്ധിച്ചതായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാം തവണ ടിക്കറ്റെടുത്തപ്പോള്‍ തന്നെ ഇനി താനില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണ്‍ വിളിച്ചപ്പോഴാണ് ഞെട്ടിയത്. ജോലിയിലായിരുന്നതിനാല്‍ നറുക്കെടുപ്പിന്റെ ലൈവ് കാണുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 17ന് എടുത്ത 254806 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അധികം വൈകാതെ മനസിലായി. ഒന്നും സംസാരിക്കാനാവാത്ത അവസ്ഥയായിരുന്നുവെന്ന് നോബിന്‍ പറയുന്നു.

നോബിന്റെ മാതാപിതാക്കള്‍ ഒമാനില്‍ പ്രവാസികളായിരുന്നു. നോബിന്‍ ജനിച്ചതും ഒമാനില്‍ തന്നെ. പഠനം പൂര്‍ത്തിയാക്കിയ ശേഷം നോബിനും കുവൈത്തില്‍ പ്രവാസിയായി. 2007 മുതല്‍ അവിടെ ജോലി ചെയ്യുകയാണ്. സമ്മാനം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതിനാല്‍ പണം എന്ത് ചെയ്യണമെന്നും ഈ 38കാരന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. കുടുംബവുമായി ആലോചിച്ച് അക്കാര്യങ്ങള്‍ തീരുമാനിക്കും. സ്‍പെയര്‍ പാര്‍ട്സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന നോബിന്‍ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയുകയാണ്. ഭാര്യയും അഞ്ച് വയസുകാരനായ മകനും ഒപ്പം കുവൈത്തിലുണ്ട്.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.