മലയാള സാഹിത്യത്തിന് പരിചിതമല്ലാത്ത പുതുവായനുഭവമാണ് യുവ എഴുത്തുകാരനും, വയനാട് സ്വദേശിയുമായ ആൻഷൈൻ തോമസിന്റെ ഏഴാം ഭ്രാന്തൻ എന്ന് പ്രശസ്ത എഴുത്തുകാരൻ റ്റി.ഡി. രാമകൃഷ്ണൻ. കോഴിക്കോട് ഡിസൈൻ ആശ്രമിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേയായിരുന്നു, തന്നെ വല്ലാതെ ആകർഷിച്ച പുസ്തകത്തെകുറിച്ച് റ്റി. ഡി വാചാലനായത്. നോവലിസ്റ്റ് നദീം നൗഷാദ് പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ. ദിനേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബോബി ജോസ് കാട്ടിക്കാട് അവതരിക എഴുതിയ പുസ്തകത്തിന്റെ പ്രസാധകർ മാൻകൈന്റ് ലിറ്ററേച്ചർ ആണ്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.