മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉജ്വലത്തിന്റെ ഭാഗമായി എൽ. എസ്. എസ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠന സഹായിയുടെ പ്രകാശനം ഒ.ആർ. കേളു എം എൽ എ നിർവഹിച്ചു. മാനന്തവാടി ബി. ആർ. സി. യുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരുടെ കൂട്ടായ്മ ആണ് പഠന സഹായി തയ്യാറാക്കിയത്. മാനന്തവാടി ഉപജില്ലയിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങൾക്കും ഈ പഠന സഹായി ലഭ്യമാക്കും. കൂടുതൽ മികവ് അക്കാദമിക രംഗത്ത് ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഠന സഹായിയുടെ വിതരണ ഉദ്ഘാടനം മാനന്തവാടി നഗര സഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ വയനാട് ഡയറ്റ് സീനിയർ ലക്ചറർ ഷീജക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. എസ് . എസ്.കെ. മാനന്തവാടി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ കെ. കെ. സുരേഷ് പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. എം. ഗണേഷ്, മുജീബ് റഹ്മാൻ, കെ.ജി. ജോൺസൺ, രമേശൻ ഏഴോക്കാരൻ , പി.സി . തോമസ് , എ. ഇ.സതീഷ് ബാബു, റിൻസി ഡിസൂസ ,കെ. അനൂപ് കുമാർ , അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.