യുപിഐ ഇടപാട് പരിധിയിൽ മാറ്റം; എത്ര രൂപ വരെ അയക്കാമെന്ന് വ്യക്തമാക്കി ആർബിഐ

മുംബൈ: പുതിയ യുപിഐ ഇടപാട് പരിധികൾ പ്രഖ്യാപിച്ച് ആർബിഐ. ചില പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങളുടെ യുപിഐ ഇടപാട് പരിധിയാണ് ആർബിഐ ഉയർത്തിയിരിക്കുന്നത്. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള യുപിഐ പേയ്‌മെന്റ് പരിധി ഇപ്പോൾ ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന് ആർബിഐ പ്രഖ്യാപിച്ചു.

ആർബിഐയുടെ മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി യോഗത്തിലാണ് ഇടപാട് പരിധി ഉയർത്താൻ തീരുമാനമായത്. ആവർത്തിച്ചുള്ള പേയ്‌മെന്റുകൾക്കുള്ള ഇ-മാൻഡേറ്റുകളുടെ പരിധി ഒരു ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ആവർത്തിച്ചുള്ള പേയ്‌മെന്റുകൾ നടത്തുന്നതിന് ആർബിഐ ഇ-മാൻഡേറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധിക ഫാക്ടർ ഓതന്റിക്കേഷൻ ആവശ്യമുള്ള നിലവിലെ പരിധി 15,000 രൂപയാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയ്ക്കായി ഈ പരിധി ഇപ്പോൾ ഒരു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളുടെ പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്തിട്ടുണ്ടെന്ന് ഡിസംബർ ദ്വൈമാസ പണനയം യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തിയിട്ടുണ്ട്. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തൽസ്ഥിതി നിലനിർത്തുന്നതിന് കാരണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ആർബിഐയുടെ മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി യോഗം ബുധനാഴ്ച ആരംഭിച്ചു. ആർബിഐ സാധാരണയായി ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ പണനയ സമിതി യോഗം നടത്തുന്നു

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.