മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് പുഴംകുനി പാലത്തിന് സമീപം വെള്ളം കയറി റോഡ് തകർന്നു.ഇതോടെ പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങളുടെ ഗതാഗത മാർഗം പൂർണമായും തടസപ്പെട്ടു.നിരവധി കിടപ്പ് രോഗികളുടെയും,വൃദ്ധരുടെയും,വിദ്യാർത്ഥികളുടെയും ഏക ആശ്രമായിരുന്ന ഈ റോഡ് എത്രയും പെട്ടന്ന് പുനർ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച
സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍