മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ മാനേജര്‍ നിയമനം. ടീ ഫാക്ടറി രംഗത്ത് 25 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിചയം, പ്ലസ് ടുവില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, 65 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം മാനന്തവാടി സബ് കളക്ടര്‍ക്ക് അപേക്ഷ നൽകണം. ഫോണ്‍ 9048320273

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.