നരഭോജി കടുവയെ വെടിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന് ചോദിച്ച കോടതി പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരമൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും ആരാഞ്ഞു. കൂടാതെ, ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി ചുമത്തി.
വയനാട്ടില്‍ നരഭോജി കടവയെ പിടിക്കുന്നതിനെതിരെ അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് വനം വകുപ്പിന്‍റെ ഉത്തരവെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. നരഭോജി കടുവയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഉത്തരവ് പൊതുജന മുറവിളി കണക്കിലെടുത്താണന്നും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.