മീനങ്ങാടി മോഡല്‍ കോളേജില്‍ സ്ത്രീധന വിരുദ്ധ സെമിനാര്‍ നടത്തി. സെമിനാര്‍ കേരള വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്്്തു. സ്ത്രീധനം എന്ന മഹാവിപത്ത് സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിന് നാം ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് കമ്മീഷന് അധ്യക്ഷ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ. പി സതീദേവി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജോയ് വളയംപള്ളി സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. സി.വി കീര്‍ത്തന, എം.പി കൃഷ്ണപ്രസാദ്, പി ജുനൈദ തുടങ്ങിയവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.